Skip to main content
നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ഹോംവോട്ടിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിൽ ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ സംസാരിക്കുന്നു.

*ഹോം വോട്ടിംഗ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി*

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഹോം വോട്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റില്‍ നടന്ന പരിശീലന പരിപാടി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഹോം വോട്ടിംഗ് നടപടികള്‍ കൃത്യതയോടെയും സുതാര്യതയോടെയും നടത്തണമെന്നും വോട്ടറുടെ സ്വകാര്യത ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ 250 ലധികം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഓരോ വോട്ടറെയും സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിശദീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തേണ്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ വിശദീകരിച്ചു. വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിച്ച് നിശ്ചിത ഷെഡ്യൂള്‍ പ്രകാരം വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും. ആദ്യ സന്ദര്‍ശനത്തില്‍ വോട്ടര്‍ ലഭ്യമാകാതിരുന്നാല്‍ ബി.എല്‍.ഒമാര്‍ മുഖേന അറിയിപ്പ് നല്‍കി വീണ്ടും സന്ദര്‍ശനം നടത്തും.

തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബൈജു, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ടോണിച്ചന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.

date