Skip to main content

*സ്വീപ്: വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു*

വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, വൈത്തിരി സ്വീപ് നോഡല്‍ ഓഫീസര്‍ ദിലീപ്, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യന്‍, ഊരുമൂപ്പന്‍  കേശവന്‍ എന്നിവര്‍  സംസാരിച്ചു.

മാനന്തവാടിയിലെ ഗോദാവരി എഫ്.ആര്‍.സി ഉന്നതിയിലും പ്രിയദര്‍ശിനി ഉന്നതിയിലും വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍.ആര്‍ തഹസില്‍ദാര്‍ പ്രിയ ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം മജീദ്  അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ടി.ഇ.ഒ ഷിജി, ഊരുമൂപ്പന്‍ സി.പി രാജന്‍, സോഷ്യല്‍ വര്‍ക്കര്‍ രാഹുല്‍, മൃദുല, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

അരിഞ്ചേര്‍മല ഗ്രാമത്തിലെ അലീന വായനശാലയില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്വീപ് അംഗങ്ങളും ഗ്രാമവാസികളുമായി സംവാദം സംഘടിപ്പിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ടറിഞ്ഞ് വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. പരിപാടിയുടെ ഭാഗമായി സ്വീപ് അംഗം അരുണ്‍ വോട്ടിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍. പ്രിയ, വില്ലേജ് ഓഫീസര്‍മാരായ ദീപ, രാജേഷ്,  എസ്.വി.ഒ സജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിനോദ്, ബി.എല്‍.ഒ ഉണ്ണി, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

date