Skip to main content

*പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി ഗ്രീന്‍ മാരത്തണ്‍; രജിസ്‌ട്രേഷന്‍ ആറ് വരെ*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരിലും പൊതുജനങ്ങളിലും ഹരിത പ്രോട്ടോക്കോള്‍ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യവുമായി ജില്ലാ ശുചിത്വ മിഷനും സ്വീപ് വയനാടും സംയുക്തമായി ഗ്രീന്‍ ഇലക്ഷന്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഏഴിന്  രാവിലെ കല്‍പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ ബൈപാസ് വഴി കൈനാട്ടിയിലൂടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചാരണം പ്രോത്സാഹിപ്പിക്കുക, ഗ്രീന്‍ ബട്ടണ്‍ ക്യാമ്പയിന്റെ ഭാഗമായി ജനങ്ങളെ ബോധവത്ക്കരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഏപ്രില്‍ ആറിന് വൈകിട്ട് അഞ്ചിനകം https://docs.google.com/forms/d/138oSeWnSs1cU-BBVeW3FyimXXuUs7hQRdkk-uzRp1j0/edit  എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

 

date