Post Category
*അവശ്യ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിംഗ്*
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഓഫീസ് മേധാവികള്‍ മുഖേന ഫോറം ഡി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ച പട്ടിക പ്രകാരം അനുബന്ധം 12 ന്റെ അടിസ്ഥാനത്തില്‍ സ്വന്തം നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടുള്ള പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ എപ്രില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. മാനന്തവാടി: ആര്‍ ഡി ഒ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി: മിനി സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ: എസ് കെ എം ജെ എച്ച് എസ് എന്നിവയാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍
date
- Log in to post comments