Post Category
*പോളിങ്ങ് ഇതര ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ്*
പോളിംഗ് ഇതര ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കല്പറ്റ എസ് കെ എം ജെ ഹൈസ്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഡെസിഗ്നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.
പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം 12 സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ടാണ്. കളക്ടറേറ്റിലെ ജില്ലാതല ക്ലിയറന്‍സ് സെന്റര്‍, ജില്ലയിലെ വരണാധികാരികളുടെ/ഉപവരണാധികാരികളുടെ ഓഫീസുകള്‍, പരിശീലന കേന്ദ്രങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയാണ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങള്‍. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ
ഫോറം 12 അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.
date
- Log in to post comments