Skip to main content
സ്വീപ്പിന്റെ ഭാഗമായി എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ സംഘടിപ്പിച്ച   ടീ ചാറ്റ് വിത്ത് കളക്ടർ പരിപാടിയിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന എന്നിവർ വുമൺ ഇൻഫ്ലുവൻസർമാരുമായി സംവദിക്കുന്നു

*ടീ ചാറ്റ് വിത്ത് കളക്ടര്‍ പരിപാടി സംഘടിപ്പിച്ചു*

ജില്ലയില്‍ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ ഊരില്‍ വുമണ്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പങ്കാളിത്തത്തോടെ ടീ ചാറ്റ് വിത്ത് കളക്ടര്‍ പരിപാടി സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ടര്‍മാരുടെ ഉത്തരവാദിത്വം, ജനാധിപത്യത്തിലെ സജീവ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയോട് സംവദിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ ചര്‍ച്ചയായി. ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പോലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത് എന്നിവര്‍ സന്നിഹിതരായി.

ജില്ലയുടെ തനത് സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന കലാപരിപാടികള്‍, കളരി, നന്തുണി സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date