Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 14,847 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ (മാര്‍ച്ച് 29) നീക്കം ചെയ്തത് 14,847 പ്രചാരണ സാമഗ്രികള്‍. 12,294 പോസ്റ്റര്‍,  891 ബാനര്‍, 1662 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും.

date