Post Category
*264 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*
നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച്ച 264 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 239 പോസ്റ്ററുകള്‍, 14 ബാനറുകള്‍, നാല് മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച ആറ് പോസ്റ്ററുകള്‍, ഒരു ബാനർ എന്നിവ ഉള്‍പ്പെടുന്നു.
ഇതോടെ ജില്ലയിലെ പൊതു ഇടങ്ങളിലായി സ്ഥാപിച്ച 2733 പോസ്റ്ററുകൾ,280 ബാനറുകൾ,192 മറ്റ് പ്രചരണ സാമഗ്രികൾ എന്നിവയും സ്വകാര്യ ഇടങ്ങളിലായി സ്ഥാപിച്ച 256 പോസ്റ്ററുകൾ,13 ബാനറുകൾ, 25 മറ്റ് പ്രചരണ സാമഗ്രികൾ എന്നിവയും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു
date
- Log in to post comments