Skip to main content

*ബോധവത്കരണ റാലിയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു*

സ്വീപിന്റെ ഭാഗമായി ചുള്ളിയോട് ഗവ. വനിത ഐടിഐയില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചുള്ളിയോട് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫ്‌ലാഷ് മോബും ഇലക്ഷന്‍ പ്രതിജ്ഞയും ശ്രദ്ധേയമായി. നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ ഭാവി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് വനിത ഐടിഐയിലെ വിദ്യാര്‍ത്ഥിനികള്‍ ചുള്ളിയോട് ടൗണില്‍ ബോധവത്കരണ റാലിയും നടത്തി. സ്വീപ് ടീം അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

date