Skip to main content

വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഡ്യൂട്ടിയുള്ളവർ വോട്ടർ ഫെസിലിറ്റേഷൻ സെന്ററു (വി.എഫ്.സി)കളിലെത്തി വോട്ട് രേഖപെടുത്തണം. ഇതിന്റെ ഭാഗമായി ഒരു മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ ജില്ലയിലെ ആകെ 9 വി.എഫ്.സികൾ പ്രവർത്തിക്കുന്നു.  ഏപ്രിൽ 2,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയും. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മണ്ഡലത്തിലാണ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കുക.പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള  പരിശീലന കേന്ദ്രങ്ങളിലാണ് വി.എഫ്.സികൾ സജ്ജീകരിക്കുക. ഫോം 12 നൽകിയവർക്കാണ് ഇവിടങ്ങളിൽ വോട്ടു ചെയ്യാനാവുക.

അരൂർ നിയോജക മണ്ഡലത്തിലെ വി എഫ് സി പള്ളിപ്പുറം എൻഎസ്എസ് കോളേജിലും ചേർത്തല മണ്ഡലത്തിലേത് സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ എസ് ഡി കോളേജിലും കുട്ടനാട് മണ്ഡലത്തിലേത് ചമ്പക്കുളം സെന്റ് മേരീസ് എച്ച് എസ് എസിലും ഹരിപ്പാട്,കായംകുളം മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലും  മാവേലിക്കര മണ്ഡലത്തിലേത് ബിഷപ്പ് മൂർ കോളേജിലും ചെങ്ങന്നൂരിലേത് കൃസ്ത്യൻ കോളേജിലുമാണ്.

date