Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ 5 മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം പൂര്‍ത്തീയായി. പരിശീലനത്തിന് പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പ് നിശ്ചയിച്ചിരുന്ന പരിശീലന കേന്ദ്രങ്ങളില്‍ ഏപ്രില്‍ ഏഴിന് രാവിലെ 10 മുതല്‍ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
 

date