*വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍*
സ്വീപിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ വോട്ടര്‍ ബാധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വൈത്തിരി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കെ. ദിലീപ് കുമാര്‍ വോട്ടര്‍ അവബോധ ക്ലാസ് നയിച്ചു. സ്വീപിന്റെ നേതൃത്വത്തില്‍ പീച്ചംകോട് കാപ്പില ഫ്രൂട്ട് ഗോഡൗണില്‍ വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തി. ഗോഡൗണിലെ തൊഴിലാളികള്‍ക്കും സമീപവാസികള്‍ക്കും വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നല്‍കി. കല്‍പറ്റ ഓട്ടോ സ്റ്റാന്‍ഡില്‍ വിപുലമായ വോട്ടര്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും സജീവമായി പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. വൈത്തിരി നോഡല്‍ ഓഫീസര്‍ കെ. ദിലീപ് കുമാര്‍ വോട്ടിന്റെ പ്രാധാന്യം വിശദീകരിച്ചു. ഓരോ വോട്ടും സമൂഹത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.
മുതിര്‍ന്ന പൗരന്മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ സ്വീപിന്റെ ഭാഗമായി കണിയാമ്പറ്റ ഓള്‍ഡ് ഏജ് ഹോമില്‍ വോട്ടര്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വൈത്തിരി നോഡല്‍ ഓഫീസര്‍ കെ. ദിലീപ് കുമാര്‍ വോട്ടര്‍മാരോട് സംസാരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിര്‍ണായക ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓള്‍ഡ് ഏജ് ഹോം അന്തേവാസികള്‍ വോട്ടര്‍ പ്രതിജ്ഞ ചൊല്ലി. പൂമല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ് സെന്ററില്‍എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍.എസ്.എസ് ക്യാമ്പില്‍ സ്വീപിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
നിരവധി പുതിയ വോട്ടര്‍മാര്‍ പങ്കെടുത്തപരിപാടിയില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നല്‍കി. വിദ്യാര്‍ത്ഥികള്‍ വോട്ടേഴ്‌സ് പ്രതിജ്ഞ ചൊല്ലുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
സുല്‍ത്താന്‍ ബത്തേരി വടക്കനാട്ടില്‍ സ്വീപിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പച്ചാടി
ഉന്നതിയിലെ വോട്ടര്‍മാരുമായി വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വീപ് അംഗങ്ങള്‍ സംസാരിച്ചു. മാനന്തവാടി ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റ് സന്ദര്‍ശിച്ച സ്വീപ് അംഗങ്ങള്‍ കായിക വിനോദങ്ങള്‍ക്കൊപ്പം വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. നമ്മുടെ വോട്ട് നമ്മുടെ അവകാശം എന്ന സന്ദേശവുമായി മുത്തങ്ങ പൊന്‍കുഴി ഉന്നതിയിലും സ്വീപിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടിയും വോട്ടേഴ്‌സ് പ്രതിജ്ഞയും സംഘടിപ്പിച്ചു.
- Log in to post comments