Skip to main content
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസിലെ ദൃശ്യം

നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിനുബന്ധിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1207 പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. തിരുവല്ലയില്‍ കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി സെന്റ് തോമസ് കോളജ്, ആറന്മുളയില്‍ മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, കോന്നിയില്‍ മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. പോളിങിന് ഉപയോഗിക്കുന്ന ഇവിഎം മിഷന്‍, വിവി പാറ്റ്, മറ്റു അവശ്യ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്തു . വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാധനങ്ങളുമായി ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളില്‍ എത്തുന്നതിന് വാഹനവും ക്രമീകരിച്ചിരുന്നു. ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷണന്‍ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
 

date