Skip to main content

അടൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ കേസ് എടുക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശം

നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം  ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും അടൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി  അഡ്വ. സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പൊലിസിന് നിര്‍ദേശം നല്‍കി.
പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഇടപെടാന്‍ പാടുള്ളതല്ല. ഇത് ലംഘിച്ച് സി.വി ശാന്തകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
 
 

date