Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം.  തിരുവല്ല - 69.47, ആറന്മുള - 71.5 , കോന്നി - 70.03 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ്.  
തിരുവല്ലയില്‍ 65,975 പുരുഷന്മാരും 71,852 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. റാന്നിയില്‍ 59,140 പുരുഷന്മാരും
62,290  സ്ത്രീകളും ഒരു  ട്രാന്‍സ്‌ജെന്‍ഡറും ആറന്മുളയില്‍ 72,047 പുരുഷന്മാര്‍ 81,793 സ്ത്രീകള്‍, കോന്നിയില്‍ 61,208 പുരുഷന്മാര്‍ 71,396 സ്ത്രീകള്‍, അടൂരില്‍ 67,879 പുരുഷന്മാര്‍ 80,022 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ട് ചെയ്തു.

date