Post Category
*മൃഗാശുപത്രികളില്‍ വന്ധ്യംകരണ ക്യാമ്പിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യമുള്ള മൃഗാശുപത്രികളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. പ്രൊസീജര്‍ ചാര്‍ജായി പെണ്‍ നായയ്ക്ക് 2500 രൂപ, ആണ്‍ നായയ്ക്ക് 1500 രൂപ, പെണ്‍ പൂച്ചയ്ക്ക് 1500 രൂപ, ആണ്‍ പൂച്ചയ്ക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്ക്. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാനായി 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ സമീപത്തെ മൃഗാശുപത്രിയില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. ഫോണ്‍ :04936 297084
date
- Log in to post comments