Post Category
ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴകളിൽ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 50% ഇളവ് പ്രയോജനപ്പെടുത്തുന്നതിന്
അവസരം.
പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായിട്ടാണ് ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 27 മുതൽ 30 വരെ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ട്രാഫിക് പൊലീസ് കൺട്രോൾ റൂമുകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് അദാലത്തുകൾ നടത്തുന്നത്. പിഴ കുടിശ്ശികകൾ തീർപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.സർക്കാർ ഇത് സംബന്ധിച്ച് 2026 മാർച്ച് 15ന് ഉത്തരവ് ഇറക്കിയിരുന്നു.
date
- Log in to post comments