Skip to main content

കള്ളു വ്യവസായ തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയിൽ 2026-27 ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങളും രജിസ്‌ട്രേഷൻ ലിങ്കും www.kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2479966, 8075768537. ഇ-മെയിൽ: kileiasacademy@gmail.com.
 

date