Skip to main content

സ്കൂൾ തുറക്കൽ: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ജില്ലയിലെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. 
മെയ്‌ 15നുള്ളിൽ സുരക്ഷാ പരിശോധന നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സംയുക്ത പരിശോധനയ്ക്ക് വിവിധ സ്‌ക്വാഡുകൾ തിരിച്ച് നടപടികൾ സ്വീകരിക്കാൻ ജെ ഡി എൽ എസ് ജി ഡി യെ ജില്ലാ കളക്ടർ ചുമതപ്പെടുത്തി. സ്കൂൾ വാഹങ്ങളുടെ പരിശോധന, സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന, പരിസര ശുചീകരണം, കുടിവെള്ളം ശുദ്ധീകരിക്കൽ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ആവശ്യമായ പ്രതിരോധ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകി. കെ എസ് ഇ ബി വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തും.

അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ബി ജ്യോതി, തദ്ദേശസ്വയംഭരണ വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെ എസ് ഇ ബി, ഫയർ ആൻഡ് റെസ്ക്യൂ, വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date