വനിത ശിശു വികസന വകുപ്പ് പരിശീലകരെ തിരഞ്ഞെടുക്കുന്നു
വനിത ശിശു വികസന വകുപ്പ് മിഷന്‍ വാല്‍സല്യ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ഒ ആര്‍ സി പദ്ധതിയുടെ 2026-2027 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബിരുദവും രണ്ടുവര്‍ഷം കട്ടികളുടെ മേഖലയിലെ പ്രവര്‍ത്തിപരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തിപരിചയവും. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവും. താൽപര്യമുള്ളവർ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, ലത്തീന്‍ പള്ളി കോംപ്ലക്‌സ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ ജില്ല, ഫോണ്‍ 0477-2241644 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9645999797.
- Log in to post comments