Post Category
*അധ്യാപക നിയമനം*
തൃശ്ശിലേരി ഗവ. റൂസ മോഡല്‍ കോളേജിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, സൈക്കോളജി, ജോഗ്രഫി തസ്തികകളിലാണ് നിയമനം. മലയാളത്തിന് മെയ് 22നും ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് മെയ് 25നും കോളേജ് ഓഫീസില്‍ രാവിലെ 10ന് അഭിമുഖം നടക്കും. കൊമേഴ്‌സ് വിഷയത്തിനുള്ള അഭിമുഖം മെയ് 26നും സൈക്കോളജി, ജിയോഗ്രഫി വിഷയങ്ങളിലേക്കുള്ള അഭിമുഖം മെയ് 28നും രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9496704769.
date
- Log in to post comments