Post Category
ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന ആശയവിനിമയ പരിപാടി
ആലപ്പുഴ ജില്ലയിലെ നാവികസേനയില്‍ നിന്നും വിരമിച്ച സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്ക്കും വേണ്ടിയുള്ള ഒരു ആശയവിനിമയ പരിപാടി ദക്ഷിണ നാവിക കമാന്‍ഡ് മേയ് 22ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സംഘടിപ്പിക്കും. ജില്ലയിലെ നാവിക സേനയില്‍ നിന്നും വിരമിച്ച സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്ക്കും ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും അവരുടെ പരാതികള്‍ക്കും പെന്‍ഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673. ഇമെയില്‍ : zswoalp@gmail.com.
date
- Log in to post comments