Skip to main content

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനത്തിന് തുടക്കമായി

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ജില്ലാതല പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ ജെ. മോബി നിർവഹിച്ചു. 

രണ്ട് ബാച്ചുകളിലായി ആകെ 76 പേർക്കാണ് പരിശീലനം നൽകുന്നത്. മേയ് 20 വരെയുള്ള ആദ്യ ബാച്ചിൽ 38 പേർ പങ്കെടുത്തു. രണ്ടാം ബാച്ചിനായുള്ള പരിശീലന ക്ലാസുകൾ മേയ്‌ 21 മുതൽ 23 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മാസ്റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവൽസൻ, കെ. ശ്രീകുമാർ  എന്നിവരാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലാതല പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും അടുത്ത ഘട്ടത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുക.

date