Skip to main content

*ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കല്‍: അപേക്ഷ ക്ഷണിച്ചു*

ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂവുടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വാഹന സൗകര്യം, വൈദ്യുതി ലഭ്യത, കുടിവെള്ള സൗകര്യം, നിരപ്പായതും ആദായമുള്ളതുമായ ഭൂമി എന്നീ സൗകര്യങ്ങളുള്ളതും കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമിയുള്ളതുമായ ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം. വെദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിക്കാനാകുന്ന ഭൂമികളും പരിഗണിക്കും. 

സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടിനി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പനയ്ക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെടുത്തണം. ഭൂമി വില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ മെയ് 30നകം ജില്ലാ ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 04936 202251

date