Skip to main content

സ്കൂൾ വാഹന ജീവനക്കാർക്കുള്ള റോഡ് സുരക്ഷാ ശില്പശാല നാളെ (23)

അധ്യയന വർഷാരംഭത്തിൻ്റെ ഭാഗമായി സ്കൂൾ ബസ് ഡ്രൈവർമാർ, ഡോർ അറ്റൻഡർമാർ എന്നിവർക്ക് സുരക്ഷാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന പ്രത്യേക ശില്പശാല നാളെ (മേയ് 23) ശനിയാഴ്ച രാവിലെ 11 മണിക്ക് പടിഞ്ഞാറെ കപ്പക്കട ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പരിപാടിയിൽ സ്കൂൾ ബസ് ജീവനക്കാരെ നിർബന്ധമായും പങ്കെടുപ്പിക്കാൻ സ്‌കൂൾ അധികൃതർ ശ്രദ്ധിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date