Post Category
'ആയ' താൽക്കാലിക നിയമനം
പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 'ആയ' തസ്തികയിൽ താൽക്കാലിക നിയമനത്തിനായി പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി-യാണ്. അപേക്ഷകർ 18-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ മേയ് 29-ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടക്കൽ പി.ഒ., ആലപ്പുഴ - 688003. ഫോൺ : 9497727049, 9446238125.
date
- Log in to post comments