Post Category
എ പ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ഒരു വർഷം പൂർത്തിയാക്കുകയും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. ഇക്കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി എന്നീ അംഗീകൃത പാഠ്യപദ്ധതികളിലൂടെ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവസരം. ജൂൺ 15നകം unorganisedwssb.org എന്ന വെബ്സൈറ്റ് മുഖേനെ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 0495 2378480
date
- Log in to post comments