Skip to main content

*അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു*

നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലെ ഏതാനും സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വർഗ/പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കാണ് അവസരം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. താത്പര്യമുള്ള രക്ഷിതാക്കൾ കുട്ടികളോടൊപ്പം മെയ് 26 രാവിലെ 11ന്  സ്കൂളിൽ നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് എത്തണം. ഫോൺ: 04935 293868

date