Post Category
കായംകുളം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ. ബോയ്സ് എച്ച് എച്ച് എസിൽ മന്ത്രി എം ലിജു ഇന്ന് (ജൂൺ01) ഉദ്ഘാടനം ചെയ്യും
'പാഠം ഒന്ന് പുതുയുഗ വിദ്യാലയം' എന്ന പ്രമേയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായ കായംകുളം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് (ജൂൺ 1) രാവിലെ 10 മണിക്ക് കായംകുളം ഗവ. ബോയ്സ് എച്ച് എച്ച് എസ് ഓഡിറ്റോറിയത്തിൽ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ ശരത് ലാൽ അധ്യക്ഷത വഹിക്കും. കായംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ആർ അംബിക മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അംബുജാക്ഷി ടീച്ചർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി എസ് താഹ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ബി പ്രശാന്ത്, ടി അമ്പിളിക്കല, ആർ ഷൈനി, ജെസ്സി കോശി, ജി രമേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments