സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനു സമീപമുള്ള നിസാ സെൻ്റർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ പരിശീലനം ആരംഭിക്കും. അപേക്ഷ ഫോറം ഇവിടെ നിന്ന് ലഭിക്കും.
പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക.ആറു മാസമാണ് പരിശീലന കാലാവധി.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 24.
ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ. സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ഫോൺ:0477-2252869,8157869282, 8075989415, 9633603179,9747982212.
(പി ആർ/ എ എൽ പി/ 1043)
- Log in to post comments