Post Category
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 15 വരെ വെബ്‌സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം.
എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡോടുകൂടിയും, ഒ.ബി.സി. - ജനറൽ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായും സൗജന്യ പഠനം ലഭിക്കും.
വെബ്‌സൈറ്റ്: www.fcikerala.org
ഫോൺ: 0478 2817234, 8075466136, 9847677549.
date
- Log in to post comments