Post Category
എംപ്ലോയബിലിറ്റി സെൻ്റർ രജിസ്ട്രേഷൻ ക്യാമ്പ് ആറിന് മാവേലിക്കരയിൽ
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ഭാഗമായ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ ആറ് ശനിയാഴ്‌ച രാവിലെ 10 മണിക്ക് മാവേലിക്കര ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടത്തുന്നു.
മിനിമം യോഗ്യത പ്ലസ് ടു ആയിട്ടുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഐ ടി ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റു പ്രൊഫഷണൽ യോഗ്യതയുള്ള മാവേലിക്കര താലൂക്കിലെയും സമീപപ്രദേശങ്ങളിലേയും ഉദ്യോഗാർഥി കൾക്കാണ് അവസരം.
യോഗ്യരായവർ ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300 രൂപ ആധാർ കാർഡിൻ്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ആറിന് രാവിലെ 10 മണിക്ക് മാവേലിക്കര ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം.ഫോൺ : 0477-2230624, 8304057735, 0479-2344301
date
- Log in to post comments