Skip to main content

*അഭയകിരണം ധനസഹായം പദ്ധതി അപേക്ഷ ക്ഷണിച്ചു*

വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിനു പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 വയസ്സ് പിന്നിട്ട മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്. www.schemes.wed.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവരും അപേക്ഷിക്കണമെന്നു ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04936-296362

date