Skip to main content

*സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം*

ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസ് കവിയാത്ത, മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍- 0495 2301772, 8590605275 

 

date