*ഒളിമ്പിക്ദിനം ജില്ലയിൽ സമുചിതമായി ആചരിക്കും*
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആചരിക്കും. ജൂൺ നാല് മുതൽ ജില്ലയിലെ കായിക സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ നിലവാരത്തിലുള്ള വയനാട് മാരത്തോൺ, സ്പോർട്സ് സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. വയനാട് മാരത്തോൺ പങ്കെടുത്ത് വിജയിക്കുന്ന പുരുഷ/ വനിത കായിക താരങ്ങൾക്ക് 25000 രൂപ വീതം പ്രൈസ് മണി നൽകും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ജൂൺ 14ന് ജില്ലാതല പരിപാടി സംഘടിപ്പിക്കും. 23ന് വൈകുന്നേരം കൽപ്പറ്റ ടൗൺ കേന്ദ്രീകരിച്ച് ഒളിമ്പിക് സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ പി വിജയ ടീച്ചർ, സെക്രട്ടറി കെ എ ജിജി, ഭരണസമിതി അംഗങ്ങളായ ടി കെ ഹരി, ടി വി പീറ്റർ, പി. കെ അയ്യൂബ്, കെ സജീവൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ട്രൈയാതലോൺ അസോസിയേഷൻ സെക്രട്ടറി സലിം എം പി, കരാട്ടെ അസോസിയേഷൻ സെക്രട്ടറി സുരേഷ് പി വി, സെപക്താക്രോ അസോസിയേഷൻ സെക്രട്ടറി സി ഒ ഷാജൻ, ഖോ - ഖോ അസോസിയേഷൻ സെക്രട്ടറി വിനോദ് വി കെ എന്നിവർ സംസാരിച്ചു
- Log in to post comments