സെൻസസ് 2027: എന്യുമറേറ്റർമാർക്കുമുള്ള പരിശീലനത്തിന് തുടക്കമായി
2027 ദേശീയ സെൻസസിന് മുന്നോടിയായി സൂപ്പർവൈസർമാർക്കും എന്യുമറേറ്റർമാർക്കുമുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ആറ് മുൻസിപ്പാലിറ്റികളിലും ആറ് താലുക്കൂകളിലും വിവിധ ബാച്ചുകളായി പരിശീലനം നടക്കും.
ആലപ്പുഴ മുൻസിപ്പിലാറ്റിയിലെ ആദ്യ ബാച്ച് പരിശീലനം വ്യാഴാഴ്ച്ച നഗരസഭാ ശതാബ്ദി മന്ദിരത്തിൽ ആരംഭിച്ചു. ആലപ്പുഴ നഗരസഭ പരിധിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം മുനിസിപ്പൽ സെക്രട്ടറിയും ചാർജ് ഓഫീസറുമായ സനിൽ പി ഉദ്ഘാടനം ചെയ്തു. രണ്ടു ട്രെയിനിങ് ഹാളുകളിലായി 84 പേർക്കാണ് പരിശീലനം നൽകുന്നത്. ആലപ്പുഴ നഗരസഭയിലെ 10 ബാച്ചുകളുടെ പരിശീലനം ജൂൺ 21 അവസാനിക്കും. നഗരസഭയിൽ 423 പേർക്കാണ് പരീശീലനം നൽകുന്നത്.
ഹരിപ്പാട് നഗരസഭയിലെ പരിശീലനം 10, 15 തീയതകളിൽ ഹരിപ്പാട് മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിലും കായംകുളം മുൻസിപ്പാലിറ്റിയിലേത് 10, 15, 18 തീയതികളിൽ കായംകുളം മുൻസിപ്പൽ ടൌൺഹാളിലും ചേർത്തലയിലേത് 10, 15 തീയതികളിൽ ചേർത്തല എസ് എൻ എം ബി ജി എച്ച് എസ് എസിലും മാവേലിക്കരയിലേത് എട്ടിന് വ്യാപാരഭവൻ ഹാളിലും ചെങ്ങന്നൂരിലേത് 18 ന് ചെങ്ങന്നൂർ മുൻസിപ്പാലിറ്റി ഹാളിലും നടക്കും.
കുട്ടനാട് താലൂക്കിലെ പരിശീലനം 9,12, 17, 20 തീയതികളിൽ ചമ്പക്കുളം സെന്റ് മേരീസിലും അമ്പലപ്പുഴ താലൂക്കിലേത് 9,12, 17, 20 തീയതികളിൽ ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മാവേലിക്കര താലൂക്കിലേത് 9,12, 17, 20 തീയതികളിൽ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലും ചേർത്തല താലൂക്കിലേത് 8,11,15, 18, 22 തീയതികളിൽ ചേർത്തല ഗവ. പോളിടെക്നിക്കിലും കാർത്തികപ്പള്ളി താലൂക്കിലേത് 9.12, 17, 20 തീയതികളിൽ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലും ചെങ്ങന്നൂർ താലൂക്കിലേത് 10, 15, 18 തീയതികളിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും നടക്കും. ജൂലൈ ഒന്നു മുതൽ 30 വരെയാണ് സെൻസസിന്റെ ആദ്യഘട്ടം നടക്കുന്നട്ടം നടക്കുന്നത്.
- Log in to post comments