Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്

 

ആലപ്പുഴ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന
ആലപ്പുഴ  ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സി.ടി. സ്കാൻ സെന്ററിലേക്ക്  ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനികളെ നിയമിക്കുന്നു. 

ആറ് മാസക്കാലയളവിലേക്ക് ഉള്ള ഈ നിയമനത്തിന് പ്രതിമാസം 7000 രൂപ സ്റ്റൈഫൻഡ് ലഭിക്കും. കേരള സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബിരുദവും, അംഗീകൃത ഡി.സി.എ. ( കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ പ്രായം 2026 മേയ് 31 ന്   40 വയസ്സ് കവിയരുത്. 

താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, ആധാർ കാർഡ്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം  ജൂൺ 15 ന്  വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റി ഓഫീസിൽ നേരിട്ടോ, ദൂതൻ മുഖേനയോ,
തപാൽ വഴിയോ അപേക്ഷ നൽകണം.  ഫോൺ: 0477-2991240  .ഇമെയിൽ
cttdmc@gmail.com.

 

date