Skip to main content

മാലിന്യ പരിപാലന ചട്ടം: പരിശീലനം സംഘടിപ്പിച്ചു

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും മാലിന്യ പരിപാലന ചട്ടവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. 
 ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  നടന്ന പരിപാടിയിൽ   ശുചിത്വ മിഷൻ കോ-ഓർഡിനേറ്ററും ഡെപ്യൂട്ടി ഡയറക്ടറുമായ  ഡി ഷിൻസ്  ക്ലാസുകൾ നയിച്ചു.                                                 

രണ്ട് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ മാലിന്യ പരിപാലന ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ, തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങൾ, ഫലപ്രദമായ മാലിന്യ സംസ്കരണ നടപടികൾ എന്നിവ വിശദമായി അവതരിപ്പിച്ചു.

പരിശീലന പരിപാടിയിൽ ആകെ 200 പേർ പങ്കെടുത്തു. മാലിന്യ പരിപാലന രംഗത്ത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിയമപരമായ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും പരിശീലനം സഹായകമായി.

(പി ആർ /എ എൽ പി /1091))

date