Skip to main content

അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് പുരസ്‌കാരം

 

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി, കലാ-കായിക-സാംസ്‌കാരികം, ശാസ്ത്ര- സാങ്കേതികം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ https://awards.gov.in മുഖേനെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിലും സമര്‍പ്പിക്കാം. വെബ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 23. ഫോണ്‍ 0468 2319998.

 

date