Post Category
ടോപ് സ്കോറർ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തിൽ സ്റ്റേറ്റ് സിലബസിൽ പത്ത്, പ്ലസ് ടു ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ വൺ/എ പ്ലസ് ലഭിച്ചവരും സിബിഎസ് ഇ/ഐസിഎസ്ഇ സ്ട്രീമിൽ 90 ശതമാനത്തിന് മുകളിൽ അഗ്രിഗേറ്റ് മാർക്ക് (അഡീഷണൽ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ നൽകുന്ന ടോപ് സ്കോറർ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 15 ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0477 2245673. ഇ മെയിൽ: zswoalp@gmail.com
(പിആർ/എഎൽപി/1142)
date
- Log in to post comments