Post Category
ഐ.എച്ച്.ആർ.ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്സി) എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിസിഎയ്ക്ക് പ്ലസ് ടു തത്തുല്ല്യം. സിസിഎൽഐഎസ്സിക്ക് എസ്എസ്എൽസി തത്തുല്ല്യം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് സ്റ്റൈപ്പെന്റോടെ കോഴ്സ് പഠിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക് ഫോൺ: 8547005083, 9447488348.
(പിആർ/എഎൽപി/1140)
date
- Log in to post comments