ഹെൽത്തി കിക്കോഫ് മെഗാ ഓൺലൈൻ ക്വിസ് മത്സരവുമായി ആരോഗ്യവകുപ്പ്
ലോകകപ്പ് വേളയിൽ കളിയാവേശത്തോടൊപ്പം ശരിയായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള അവബോധവും പൊതുസമൂഹത്തിന് പകർന്നു നൽകാൻ ഉതകുന്ന ഹെൽത്തി കിക്കോഫ് എന്ന പേരിൽ വ്യത്യസ്ത ഓൺലൈൻ ക്വിസ് മത്സരവുമായി ആരോഗ്യവകുപ്പ്.
പ്രായഭേദമന്യേ സംസ്ഥാനത്തെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ജൂൺ 12 മുതൽ ജൂലൈ 20 വരെയുള്ള ഈ മത്സരത്തിൽ ദിവസവും രണ്ട് ചോദ്യങ്ങൾ ഉണ്ടാകും - ലോകകപ്പ് സംബന്ധിയായ ഒരു ചോദ്യവും ജീവിതശൈലി സംബന്ധിയായ ഒരു ചോദ്യവും .
ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധം, സർക്കാർ ആശുപത്രികളിലെ സേവനം ഇവയെക്കുറിച്ച് അവബോധം നൽകുന്നതിനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 മണിവരെ https://forms.gle/xTyicbwZTGcuZjqp6 ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് അതത് ദിവസത്തെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്നതാണ്. മത്സര കാലയളവിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അഞ്ച് പേർക്ക് ഓരോ ഫുട്ബോൾ വീതം സമ്മാനമായി നൽ കും. 39 ദിവസം നീണ്ടുനിൽക്കുന്ന ഈ മത്സരം, വ്യായാമം കേവലം കുറച്ചു ദിവസത്തേക്ക് ചെയ്യേണ്ട ഒന്നല്ല, മറിച്ച്, തുടർച്ചായി ഏർപ്പെടേണ്ട ഒരു ജീവിതചര്യയാണ് എന്ന സന്ദേശം കൂടി പകർന്നു നൽകാൻ ശ്രമിക്കുന്നു.
- Log in to post comments