Skip to main content

ദേശീയ ലോക് അദാലത്തില്‍ 4087 കേസുകള്‍ തീര്‍പ്പാക്കി

ജില്ല നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 4087 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, രജിസ്ട്രാര്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി 5.56 കോടി രൂപയും ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ 31.74 ലക്ഷം രൂപയും ഈടാക്കി. ജില്ല നിയമ സേവന അതോറിറ്റി ചെയര്‍മാനും ജില്ല ജഡ്ജിയുമായ എന്‍. ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ല ജഡ്ജിയുമായ ഫിലിപ്പ് തോമസ്, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി ആനി വര്‍ഗീസ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു, റിട്ടയേര്‍ഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചെറിയാന്‍ വര്‍ഗീസ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ കാര്‍ത്തിക മോഹന്‍, പി. നിജേഷ് കുമാര്‍  എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.

 

date