Post Category
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എക്കോ ആന്റ് റ്റി.എം.റ്റി ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്, യോഗ്യത- ബി സി വി ടി ബിരുദം അല്ലെങ്കില്‍ ഡി സി വി ടി ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കാത്ത്‌ലാബ് ടെക്‌നീഷ്യനായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) ഇ.സി.ജി ടെക്‌നീഷ്യന്‍ (മൂന്ന് ഒഴിവ്, യോഗ്യത- സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 20 - 40. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണ. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍ സഹിതം ജൂണ്‍ 19 ഉച്ചക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9497713258.
date
- Log in to post comments