Skip to main content

അതിഥി അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്), ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 22 രാവിലെ 10 ന് കോളജ് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.

date