Skip to main content

തൊഴിൽ മേള  

മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ  പ്രവർത്തിക്കുന്ന മോഡൽ  കരിയർ ഗൈഡൻസ് സെന്ററിന്റെ മേൽനോട്ടത്തിൽ  തൊഴിൽ മേള  ജൂൺ 20 ന്   മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും.

 സ്വകാര്യ സ്ഥാപനങ്ങളിലെ നിലവിലുള്ള 150 ഓളം ഒഴിവുകളിലേക്ക് നടക്കുന്ന ഈ നിയമനത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി  എന്നിവയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 20 നും 45 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. സൗജന്യ രജിസ്ട്രേഷനും തൊഴിൽദാതാക്കളുടെ വിവരങ്ങൾ അറിയുന്നതിനുമായി https://forms.gle/MtixMaZXBQrG9wWP7 എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഫോൺ: 0479-2344301, 944676524

date