ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഇടപ്പരിയാരം എസ്. എന്‍. ഡി. പി സ്‌കൂളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി മുകുന്ദന്‍ അധ്യക്ഷനായി. മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കും. 'ആരോഗ്യത്തോടെ മഴക്കാലം' എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കാമ്പയിനും ജില്ലയില്‍ ആരംഭിച്ചു. ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകള്‍, പൊതുഇടങ്ങളില്‍, ഞായറാഴ്ച വീടുകളില്‍ എന്നിങ്ങനെയാണ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി ചെയര്‍പേഴ്‌സണ്‍ അശോക് ഗോപിനാഥ്, അംഗം എസ് സനല്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി , ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു.ജി തോമസ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. ജി റെജി, ഡെപ്യൂട്ടി മാസ് എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബിജുകുമാര്‍, ഇടപ്പരിയാരം എസ് എന്‍ ഡി പി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ. ശൈലശ്രീ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍. സജിത്ത്, ഇലന്തൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി എം ബിന്ദു, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടപ്പരിയാരം എസ്. എന്‍. ഡി. പി സ്‌കൂളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കര്‍ നിര്‍വഹിക്കുന്നു
- Log in to post comments