Skip to main content

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ ആരംഭിച്ചു

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  പ്രമാടം വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു.  കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ അ്ബുദുള്‍ സലാം, അഷറഫുദ്ദീന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആര്‍ അഭിനന്ദ് എന്നിവര്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോബിന്‍ മോന്‍സി വാക്സിനേഷന്‍ കിറ്റ് കൈമാറി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, വൈസ് പ്രസിഡന്റ് എം കെ മനോജ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആനന്ദവല്ലിയമ്മ, ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലായിസ് പി സാമുവേല്‍, അംഗങ്ങളായ കെ എം മോഹനന്‍, വി എല്‍ നിഷ, വിദ്യ, പ്രസന്നകുമാരി, ജോളി അജി തോമസ്, അനി ജോണ്‍സണ്‍, ജില്ല മൃഗസംരക്ഷണഓഫീസര്‍ ഡോ : സ്വപ്ന എസ് പോള്‍, എഡിസിപി ജില്ല കോര്‍ഡിനേറ്റര്‍ ഡോ അമ്പിളി തങ്കപ്പന്‍, ഡോ. ജാന്‍കി ദാസ്, ഡോ. എബി കെ എബ്രഹാം, ഡോ. കണ്ണന്‍, പ്രമാടം വെറ്ററിനറി സര്‍ജന്‍ ഡോ. കെ അനുപമ, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍, എഫ്ഒ, എഎഫ്ഒ, ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കന്നുകാലി കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന സാംക്രമിക രോഗമാണ് കുളമ്പുദീനം. ആറു മാസം ഇടവിട്ട് നടത്തുന്ന വിപുലമായ പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് പ്രതിവിധി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി കര്‍ഷകരുടെ ഭവനങ്ങളിലെത്തി കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന വിപുലമായ  പദ്ധതിയുടെ എട്ടാം ഘട്ടമാണ് ജൂലൈ 13 വരെ പ്രവൃത്തി ദിവസങ്ങളില്‍ നടത്തുന്നത്. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഹെല്‍പ്പര്‍ എന്നിവരടങ്ങുന്ന 105 സ്‌ക്വാഡുകളെ ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ വെറ്ററിനറി  ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും. വാക്സിനും അനുബന്ധ സജ്ജീകരണങ്ങളും ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 43072 കന്നുകാലികളെ കുളമ്പുരോഗത്തിനെതിരെ കുത്തിവയ്ക്കുകയാണ് ലക്ഷ്യം.  ഫോണ്‍: 0468-220706.

 

date