Skip to main content

  ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്; അഞ്ച് വയസ്സിന് താഴെയുള്ള 47742 കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കും

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു വയസ്സില്‍ താഴെയുള്ള 47742 കുട്ടികള്‍ക്ക് ജില്ലയില്‍ വാക്സിന്‍ നല്‍കും. 967 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകള്‍ എന്നിവ വഴി വാക്സിന്‍ നല്‍കും. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാനായി മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ റോഷ്ന ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ല മെഡിക്കല്‍ ഓഫീസര്‍   ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു.ജി. തോമസ്, ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍,
ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date