Skip to main content

ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ പാട്ടത്തിൽ മുക്ക് റോഡ് പ്രവൃത്തി ഉടൻ

ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ പാട്ടത്തിൽ മുക്ക് റോഡ്  നിർമാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ അറിയിച്ചു.

 സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന റോഡിന് ജില്ലാ പഞ്ചായത്ത് 2025 26 പദ്ധതിയിൽ തുക മാറ്റിവെച്ചിട്ടുണ്ടായിരുന്നു.  എന്നാൽ ഈ തുക കുറവായതുകൊണ്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ ഫണ്ടിന്റെ സ്ഥിതി മനസ്സിലാക്കി ഈ റോഡിന് 50 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിനുശേഷം ആണ് സാങ്കേതികാനുമതിക്കായി അപേക്ഷിച്ചതും അനുമതി ലഭിച്ചതും.

 ഇപ്പോൾ ടെൻഡർ നടപടിക്ക് നൽകിയിരിക്കുകയാണ്. തുക 50 ലക്ഷം രൂപ ചെലവഴിച്ച്  738 മീറ്റർ നീളം  ടാറിങ്,  താഴ്ന്ന വെള്ളക്കെട്ടുകളുള്ള 132 മീറ്റർ നീളത്തിൽ ഇൻ്റർലോക്ക്,  ടാറിന്റെ സൈഡ് കോൺക്രീറ്റ്, വെള്ളം ഒഴിവാക്കാനുള്ള ഭാഗത്ത് 243 മീറ്റർ  ഓട എന്നിവ പണിയും. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

(പിആർ/എഎൽപി/1214)

date